തിരുവനന്തപുരം: ബിജെപി അപകടകാരികള്‍ ആണെന്ന എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി.ഓരോരുത്തര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ടെന്നും കേരളത്തില്‍ അടക്കം എല്ലായിടത്തും പാര്‍ട്ടി വളരുന്നുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു.
ഇടതു സര്‍ക്കാര്‍ മൂന്നാം തവണ അധികാരത്തില്‍ വരില്ല.സാധാരണ ഇടതും വലതും മാറിമാറിയാണ് ഭരിക്കുന്നത്. ഇത്തവണ ഇടത് മാറിയാലും യുഡിഎഫ് വരില്ല. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ശക്തരാണ്. മറ്റു മുന്നണികള്‍ വിസ്മയങ്ങളെയും വര്‍ഗീയതയും കുറിച്ച് പറയുമ്പോള്‍ ബിജെപി പറയുന്നത് വികസനമാണെന്നും അനില്‍ ആന്റണി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുന്നില്ല.ഡീല്‍ ആരോപണം തെറ്റിദ്ധരിപ്പിക്കാന്‍ ആണ്.ബിജെപിക്ക് ജനങ്ങളുമായിട്ട് മാത്രമേ ഡീല്‍ ഉള്ളൂ. കേരളത്തിന് പുറത്ത് ഇന്‍ഡി മുന്നണിയില്‍ സിപിഎമ്മും കോണ്‍ഗ്രസും അംഗങ്ങളാണ്.എല്‍ഡിഎഫിനും യുഡിഎഫിനും ബദല്‍ ബിജെപിയാണെന്നും അനില്‍ ആന്റണി പറഞ്ഞു.
എഫ് സി ആര്‍ എ ബില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണ വിഷയമാക്കാന്‍ ശ്രമിക്കുന്നു.വഖഫ് ബില്‍ കൊണ്ടുവന്നപ്പോഴും ഇതുപോലെ പ്രതിഷേധം ഉയര്‍ന്നിരുന്നു.എന്നാല്‍, രാജ്യത്ത് ഒരാളുടെയും സ്ഥലം പോയിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിലും സമാന പ്രതിഷേധമുയര്‍ന്നു.
പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.ഇത് ഏതെങ്കിലും മതത്തിന് എതിരല്ലെന്നും അനില്‍ ആന്റണി പറഞ്ഞു.
















