Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 10:18 am IST
in Main Article

ഗുരുവായൂരില്‍ മതേതര മാധ്യമങ്ങള്‍ വരിയിട്ട് നില്‍ക്കുകയാണ്. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പിന്നാലെയാണ് അവര്‍. ഗോപാലകൃഷ്ണന്‍ പറയുന്നതെല്ലാം മതേതര വിരുദ്ധമാണ് പോലും. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ നടത്തിപ്പ് അടക്കമുള്ള വിഷയങ്ങള്‍ രാഷ്‌ട്രീയമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ നാട്ടില്‍ ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ഒരു ചോദ്യം മൂലം കേരളത്തിന്റെ മതേതരത്വം ഇടിഞ്ഞുവീണിരിക്കുന്നു എന്നാണ് അവരുടെ വാദം. ആദ്യം ചോദ്യത്തിന് പിന്നാലെയും പിന്നെ ചോദ്യകര്‍ത്താവിന് പിന്നാലെയും പാഞ്ഞുനടന്ന് വാങ്ങിച്ചുകൂട്ടിയതിന് ശേഷം ഒടുവില്‍ ഗുരുവായൂരില്‍ ബിജെപി ഉയര്‍ത്തിയ പ്രചാരണ ബോര്‍ഡ് മുതല്‍ സ്ഥാനാര്‍ത്ഥിയുടെ ഉടുമുണ്ടിന്റെ നിറം വരെ വര്‍ഗീയതയാണെന്ന തലത്തിലേക്കാണ് പ്രചാരവേലക്കാരുടെ പോക്ക്. ഇതിനൊക്കെ എത്രയാ കൂലിയെന്ന് ചോദിക്കരുത്… മതേതരത്വം തകര്‍ന്നുപോകും.

അഡ്വ. ബി. ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഗുരുവായൂര്‍ മണ്ഡലത്തിലുയര്‍ന്ന ഒരു ബോര്‍ഡാണ് ഇപ്പോള്‍ ഇക്കൂട്ടരെ വിറളി പിടിപ്പിക്കുന്നത്. പച്ചയും കാവിയും നിറത്തിലടിച്ചതാണ് ബോര്‍ഡ്. അതായത് ബിജെപിയുടെ സ്വന്തം പതാകയുടെ നിറത്തില്‍ അടിച്ച ബോര്‍ഡ്. അതിന്റെ ഒരു വശത്ത് നിങ്ങള്‍ കാണുന്നില്ലേ എന്ന തലക്കെട്ടിന് താഴെ ഗുരുവായൂര്‍ മണ്ഡലത്തെ ഇത്ര കാലം പ്രതിനിധീകരിച്ച എംഎല്‍എമാരുടെ പേരുവിവരം എഴുതിയിട്ടുണ്ട്. 1977- ബിവിഎസ് തങ്ങള്‍, 1983- പി.കെ.കെ. ബാവ, 1987 – പി.കെ.കെ. ബാവ, 1991 – പിഎം. അബൂബക്കര്‍, 1996 – പി.ടി. കുഞ്ഞുമുഹമ്മദ്, 2001 – പി.കെ.കെ. ബാവ, 2006 — കെ.വി. അബ്ദുള്‍ ഖാദര്‍, 2011 – കെ.വി. അബ്ദുള്‍ ഖാദര്‍, 2016 – കെ.വി. അബ്ദുള്‍ ഖാദര്‍, 2021 – എന്‍.കെ. അക്ബര്‍. 2026 ? ബോര്‍ഡിന്റെ മറുവശത്ത് ‘അമ്പത് വര്‍ഷത്തെ അവഗണന, ഇത് മാറണം’ എന്ന് വലിയ അക്ഷരത്തിലുണ്ട്. രണ്ടിന്റെയും നടുക്ക് സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണന്‍ ഒരു കാലിച്ചായയും കുടിച്ചുകൊണ്ടുനില്‍ക്കുന്നു. ഇതെല്ലാം വര്‍ഗീയമാണെന്നാണ് പ്രചാരണം. എംഎല്‍എമാരുടെ പേരെല്ലാം പച്ചയില്‍ എഴുതിയിരിക്കുന്നത് വര്‍ഗീയം. മാറണം എന്ന് കാവിയില്‍ എഴുതിയത് വര്‍ഗീയം. നടുക്ക് നില്‍ക്കുന്ന ഗോപാലകൃഷ്ണന്‍ വര്‍ഗീയം. അതിനെല്ലാം മീതെ ഗോപാലകൃഷ്ണന്റെ കൈയിലെ ചായയും വര്‍ഗീയം… വോട്ട് പിടിക്കാനിറങ്ങിയ ഗോപാലകൃഷ്ണന്റെ കാവിമുണ്ട് കണ്ടോ അതും വര്‍ഗീയം…. വല്ലാത്ത വീര്‍പ്പുമുട്ടലിലാണ് കാര്യങ്ങള്‍…

മതഭേദമില്ലാതെ ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാരാണ് വര്‍ഗീയം. നാളിതുവരെയില്ലാത്ത സൗകര്യങ്ങള്‍ ഹജ്ജിന് ഒരുക്കി നല്കിയ മോദി സര്‍ക്കാരാണ് വര്‍ഗീയം. മെഹ്റം കൂടാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ സാഹചര്യമൊരുക്കിയ മോദി സര്‍ക്കാരാണ് വര്‍ഗീയം. മുത്തലാഖ് നിരോധിച്ച് മുസ്ലീം വനിതകള്‍ക്ക് സ്വാതന്ത്ര്യം നല്കിയ മോദി സര്‍ക്കാരാണ് വര്‍ഗീയം. വിസാ നിയമങ്ങള്‍ ലളിതമാക്കിയ മോദി സര്‍ക്കാരാണ് വര്‍ഗീയം. ഇത് മനസിലാക്കി മുന്നാക്ക, പിന്നാക്ക ഭേദമില്ലാതെ മുസ്ലീം സമൂഹം ബിജെപിക്കൊപ്പം അണിചേരുന്നതിനിടയിലാണ് ഗുരുവായൂരിലെ ഒരു അനീതി വിളിച്ചുപറഞ്ഞത് വര്‍ഗീയമാണെന്ന് കൂലിവേലക്കാര്‍ കാടടച്ച് വെടിവയ്‌ക്കുന്നത്.

പണ്ട് കെ.ജി. മാരാര്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞത് പോലെ മറ്റെല്ലാം സ്വര്‍ഗീയമാണ്. ചത്ത കുതിരയെന്ന് നെഹ്റു വിളിച്ച ലീഗ് സ്വര്‍ഗീയം. ലീഗിന്റെ അറ്റത്ത് ചേര്‍ത്തിട്ടുള്ള മുസ്ലീം സ്വര്‍ഗീയം. മതത്തിന് വേണ്ടിയാണെല്ലാം എന്ന് പച്ചയ്‌ക്ക് വിളിച്ചു പറഞ്ഞ ഷാജി സ്വര്‍ഗീയം. പച്ചക്കൊടിക്ക് കീഴെ എല്ലാവരും ഒന്നിക്കണമെന്ന് പ്രസംഗിച്ച തങ്ങള്‍ സ്വര്‍ഗീയം… അമ്മാതിരി സ്വര്‍ഗീയരെ താങ്ങുന്ന കോണ്‍ഗ്രസും മാര്‍ക്സിസ്റ്റുകളുമെല്ലാം സ്വര്‍ഗീയര്‍. ആരും അവരെ ഒന്നും പറയാതിരിക്കുക… പറഞ്ഞാല്‍ മതേതരത്വം തകര്‍ന്നു തരിപ്പണമാവുകയും കേരളം പാതാളത്തിലാണ്ടുപോവുകയും ചെയ്യും.

ലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മഞ്ചേശ്വരത്തെ എസ്ഡിപിഐക്കാരന്‍ അഷറഫ് മാറിക്കൊടുത്തത് തനി മതേതര വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാനാണ് വാക്കൈ പൊത്തി അംഗീകരിച്ചുകൊടുത്തവരാണല്ലോ നമ്മുടെ പ്രബുദ്ധ മാധ്യമങ്ങള്‍. വേങ്ങരയില്‍ കഴിഞ്ഞ തവണ എസ്ഡിപിഐ പിന്തുണയോടെ സ്വതന്ത്രനായ സബാഹ് കുണ്ടുപുഴയ്‌ക്കല്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കണ്ടിട്ട് മതേതരത്വം ഇനി കായ്ച്ചാല്‍ മതിയെന്ന പരുവത്തില്‍ പൂത്തുലഞ്ഞുനില്‍പാണ്. സ്വര്‍ഗീയന്മാരെല്ലാം വന്ന് കൂട്ടത്തോടെ വോട്ട് ചെയ്യുന്നതാണ് മതേതരത്വത്തിന്റെ ഒരു സവിശേഷത. അതില്‍ രാഷ്‌ട്രീയമോ നിലപാടുകളോ നാടിന്റെ നീറുന്ന നൂറ് നൂറ് പ്രശ്നങ്ങളോ ഭരണത്തോടുള്ള അഭിപ്രായഭേദങ്ങളോ ഒന്നുമില്ല. മ്മടെ ആളാണോന്നത് മാത്രമാണ് വിഷയം. അത് നോക്കും. അവിടെ കുത്തും. അതിന് വേണ്ടി സമുദായമൊന്നിക്കും. ഏത് നാട്ടിലിരുന്നും ഇവിടെ വോട്ടിടും. വേണ്ടി വന്നാല്‍ ഖബറില്‍ നിന്നെഴുന്നേറ്റ് വന്നും വോട്ടിടും. അതോടെ വര്‍ഗീയത തുലയും. മതേതരത്വം വിജയിക്കും…. അതുകൊണ്ടാണ് ഗോപാലകൃഷ്ണന്റെ ചോദ്യത്തെ മാത്രമല്ല, ഗോപാലകൃഷ്ണന്‍ കുടിക്കുന്ന ചായയുടെ നിറത്തെ വരെ അവര്‍ പേടിക്കുന്നത്…. വികസിത കേരളം, വിശ്വാസ കേരളം, സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗോപാലകൃഷ്ണന്റെ പാര്‍ട്ടിയും മുന്നണിയും തെരഞ്ഞെടുപ്പിനിറങ്ങിയപ്പോഴാണ് സ്വയംപൊങ്ങി മതേതരന്മാര്‍ മുതല്‍ ഡീലര്‍മാരും ‘ചെറ്റ’ രാഷ്‌ട്രീയക്കാരും വരെ മറുവശത്ത് തിണ്ടുകുത്തി തിമിര്‍ക്കുന്നത്. അവര്‍ക്ക് വേണ്ടത് അവര്‍ പറയും. അതല്ലാതെ ഒന്നും അവര്‍ക്ക് വിഷയമല്ല. നമുക്ക് വേണ്ടത് നമ്മള്‍ ചോദിച്ചുവാങ്ങുകയോ പിടിച്ചുവാങ്ങുകയോ ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ഇല്ലെങ്കില്‍ സ്വര്‍ഗീയരുടെ ഇടയില്‍ കുരുങ്ങിപ്പോകാനാണ് സാധ്യത…

 

Tags: Kerala assembly election 2026Guruvayur constituencyelection 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.