കണ്ണൂര്‍ : കണ്ണാടിപ്പറമ്പ് ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു.ക്ഷേത്ര ചടങ്ങുകള്‍ കഴിഞ്ഞ് തളച്ച ശേഷമാണ് ആന ഇടഞ്ഞത്.
കര്‍ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. റോഡിലേക്കിറങ്ങിയ ആന നിരവധി കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കേടുപാടു വരുത്തി.
റോഡിലൂടെ ഓടുന്ന ആനയെ തളയ്‌ക്കാന്‍ ശ്രമം നടത്തുകയാണ്. ആന ഇടഞ്ഞ പശ്ചാത്തലത്തില്‍ പരിസര പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
















