ഇടുക്കി: ഇരവികുളം ദേശീയോദ്യാനം രണ്ട് മാസത്തിന് ശേഷം വീണ്ടും തുറന്നു.വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് പാര്‍ക്ക് അടച്ചത്.ബുധനാഴ്ച മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ വീണ്ടും പ്രവേശിപ്പിച്ച് തുടങ്ങി.
രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശക സമയം.പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷയ്‌ക്കും വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്.
ഉദ്യാനം തുറന്ന സാഹചര്യത്തില്‍ വരയാടുകളുടെ കണക്കെടുപ്പും നടക്കും.കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു. മധ്യവേനലവധി ആയതിനാല്‍ ധാരാളം സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.












