പാലക്കാട് ; വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ . വടക്കന്തറയില്‍വച്ചാണ് പിഷാരടിയെ തടഞ്ഞത്. വോട്ടർമാരെ കാണാൻ കഴിയില്ലെന്ന് പറഞ്ഞ് തടയുകയായിരുന്നെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോഴികളായ കോൺഗ്രസുകാരെ കയറ്റില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്.
മനക്കൽ തൊടി ഭാഗത്ത് പിഷാരടിയും കോൺഗ്രസുകാരും എത്തിയപ്പോൾ സ്ത്രീകൾ സംഘടിക്കുകയായിരുന്നു.പാലക്കാട് നഗരസഭ 51ാം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരെ ഇങ്ങോട്ടു പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തകരെ ഇവര്‍ തടഞ്ഞത്. ഇതോടെ നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഒടുവില്‍ രമേഷ് പിഷാരടിയും സംഘവും തിരിച്ചു പോയി. ആരോ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടപ്പോള്‍, ലക്ഷ്മണണ്ണന്‍ ഇതില്‍ ഇടപെടണ്ടെന്നും പിഷാരടിയെ ഇവിടെ കയറ്റില്ലെന്നുമാണ് പ്രതിഷേധക്കാര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്.
















