തൃശൂര്‍:തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു.അഞ്ച് കൊല്ലം മുമ്പ് കൗണ്‍സിലര്‍ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വര്‍ഗീസ് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായത്.
അഞ്ച് കൊല്ലം ഇടത് പിന്തുണയില്‍ മേയറായി. തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്ന് എം കെ വര്‍ഗീസ് അറിയിച്ചു.
കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നാണ് എം കെ വര്‍ഗീസിന്റെ പ്രതികരണം.അന്നത്തെ സാഹചര്യത്തില്‍ സ്വതന്ത്രനായി മത്സരിച്ചതാണ്. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയതല്ല. ഇന്ന് സാഹചര്യം മാറിയപ്പോള്‍ കോണ്‍ഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണ്.
















