സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ കുതിപ്പ് തുടരുന്നു. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 160 രൂപയുടെ വർദ്ധനവിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് 1440 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,080 രൂപയിലെത്തി.ഒരു ഗ്രാം സ്വർണ്ണത്തിന്റെ നിരക്ക് 13, 885 രൂപയാണ്.സ്വർണ്ണത്തിന്റെ നിരക്കിൽ 2025 വർഷത്തിലെ അവസാന മാസങ്ങളിലും 2026ന്റെ തുടക്കത്തോടെയും വലിയ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷമെന്ന നിരക്കിലും സ്വർണ്ണം തൊട്ടു.
ഇതോടെ സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. മാത്രമല്ല സ്വർണ വ്യാപാരികളെ സംബന്ധിച്ചും സ്വർണത്തിന്റെ നിരക്ക് കുത്തനെ വർധിച്ചത് വ്യാപാരത്തിൽ വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തി. എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തുവാൻ ആരംഭിച്ചത്. വർഷാരംഭത്തിൽ ജനുവരി 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം എത്തിയത്. പവന് 1,31,160 രൂപയായിരുന്നു വില. എന്നാൽ യുദ്ധത്തിന് പിന്നാലെ മാർച്ച് 23ന് ലക്ഷത്തിന് താഴേക്ക് വിലയിടിഞ്ഞിരുന്നു.














