മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം ലാങ്‌ഫോര്‍ഡ്(76) മരിച്ച നിലയില്‍. പ്രീമിയര്‍ ലീഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്കാസ്റ്റിങ് സംഘട്ടിലുള്‍പ്പെട്ട ഇദ്ദേഹം താമസിച്ചിരുന്ന മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 24 മുതല്‍ ഇയാന്‍ വില്ല്യം മുംബൈയില്‍ താമസിച്ച് വരികയാണ്. മരണ കാരണം വ്യക്തമല്ല. മുംബൈ പോലീസ് സ്ഥലതെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
സംഭവത്തെ തുടര്‍ന്ന് ഇയാന്‍ വില്യമിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച ബിസിസിഐ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നതായി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വില്ല്യമിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണകള്‍ നല്‍കാന്‍ സന്നദ്ധമാണെന്നും പ്രസ്താവനവയില്‍ പറയുന്നു. ഇന്നലെ ഉണ്ടായ ദാരുണ സംഭവത്തെ തുടര്‍ന്ന് മുംബൈയിലെ മറൈന്‍ ഡ്രൈവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











