ഇടുക്കി: മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.രാവിലെ മറയൂര്‍ ടൗണില്‍ ഇറങ്ങിയ കാട്ടുപോത്ത് വലിയ നാശനഷ്ടമുണ്ടാക്കി.
കാട്ടുപോത്തിനെ തുരത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നാട്ടുകാര്‍ ബഹളം വെച്ച് തുരത്താന്‍ ശ്രമിച്ചതോടെ ആണ് വിരണ്ടോടി പഞ്ചായത്ത് ഓഫീസിലേക്ക് കയറിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയില്‍ കയറിയ കാട്ടുപോത്തിനെ പുറത്തിറക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു.അതിനിടെ സമീപത്തെ ഹോട്ടല്‍, ബാങ്ക് എന്നിവിടങ്ങളില്‍ നാശനഷ്ടം വരുത്തി. പിന്നെ മറയൂര്‍ ടൗണിനോട് ചേര്‍ന്ന കുമുട്ടാംകുടി ആദിവാസി ഉന്നതിയിലേക്ക് കയറി.
ഉന്നതിയിലെ താമസക്കാരായ ലക്ഷ്മി, സെല്‍വി എന്നിവരെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇരുവര്‍ക്കും പ്രാഥമിക ചികിത്സ നല്‍കിയശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.















