ഇടുക്കി: ചലച്ചിത്ര മേഖലയെ ഞെട്ടിച്ച് കൊണ്ട് പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിനെ പീഡന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.യാത്രയ്‌ക്കിടെ തൊടുപുഴയ്‌ക്ക് സമീപം കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രാത്രി തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ വൈകാതെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.
യുവനടി നല്‍കിയ പരാതിയിലാണ് അറസ്റ്റെന്നാണ് വിവരം. രഞ്ജിത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കെ സെറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.ശരീരത്തില്‍ കയറി പിടിച്ചെന്നാണ് യുവനടിയുടെ മൊഴി എന്നാണ് സൂചന.
ഒരു മാസം മുമ്പ് ഫോര്‍ട്ട് കൊച്ചിയിലെ ചിത്രീകരണ സ്ഥലത്ത് വച്ച് ഉണ്ടായ സംഭവത്തില്‍ എറണാകുളം നോര്‍ത്ത് വനിതാ സ്‌റ്റേഷനില്‍ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.സംസ്ഥാന പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനുമാണ് നടി പരാതി നല്‍കിയത്.
കൊച്ചി റേഞ്ച് ഐ ജി ആവശ്യപ്പെട്ട പ്രകാരം ഇടുക്കി എസ് പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള ചിത്രമാണ് രഞ്ജിത് ഒരുക്കുന്നത്.മമ്മൂട്ടി ഉള്‍പ്പെടെ അതിഥി വേഷത്തിലെത്തുന്ന ചിത്രമാണിത്.ഇടത് ആഭിമുഖ്യമുളള രഞ്ജിത്തിനെതിരെ നേരത്തെയും ലൈംഗികാരോപണം ഉയര്‍ന്നിട്ടുണ്ട്. ലൈംഗികാരോപണം നേരിട്ടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.അന്ന് ഇടത് സര്‍ക്കാര്‍ സംവിധായകനെ സംരക്ഷിക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.
















