തൃശൂര്‍: തൃശൂരില്‍ സീറ്റ് നല്‍കാതിരിക്കുകയും പകരം പത്മജയ്‌ക്ക് സീറ്റ് ആ സീറ്റ് കൊടുക്കുകയും ചെയ്തതിന്റെ പേരില്‍ ബിജെപി നേതാവ് എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം രമേശ് നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്.
ഒരു ചാനലില്‍ മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ അഭിമുഖത്തില്‍ എം.ടി. രമേശ് നല്‍കിയ മറുപടി അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പം കാണിച്ചുതരുന്ന ഒന്നാണ്. അത് ഇപ്രകാരമാണ്:
”’കുറച്ച് കാലമായി തൃശൂര്‍ കേന്ദ്രീകരിക്കുന്നൂ എന്നത് സത്യമാണ്..!”
തൃശൂരില്‍ മത്സരിക്കാനുള്ള ആഗ്രഹം നേതൃത്വത്തോട് പറഞതുമാണ്…!
പക്ഷേ നമ്മുടെ ആഗ്രഹം മാത്രമല്ലല്ലോ..?
നമുക്ക് ഒരു സീറ്റ് കിട്ടുക എന്നതല്ലല്ലോ പരമപ്രധാനം.’ പത്മജ വേണുഗോപാലിന്റെ പേര് വന്ന സമയത്ത് ഞാന്‍ തന്നെയാണ് അവര്‍ അവിടത്തന്നെ മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നത്..! എങനെ നോക്കിയാലും എന്നേക്കാള്‍ വിജയസാധ്യത അവര്‍ക്ക് തന്നെയാണ്..! കരുണാകരന്റെ വ്യക്തിപരമായ വോട്ട് അവര്‍ക്കുണ്ട്..!
എന്നേക്കാള്‍ വ്യക്തിപരമായ വോട്ടും അവര്‍ക്കുണ്ട്..! കഴിഞ പ്രാവശ്യം 800 വോട്ടിനാണ് അവര്‍ പരാജയപ്പെട്ട് പോയത്..! എനിക്ക് ആകെയുള്ളത് കുറച്ച് കാലം കൊണ്ടുണ്ടാക്കിയ വ്യക്തിപരമായ ബന്ധവും,പിന്നെ പാര്‍ട്ടിയുടെ വോട്ടുമാണ്..! അങനെ നോക്കുമ്പോ പത്മജക്കാണ് എന്നേക്കാള്‍ ഏറ്റവും യോഗ്യത…!””
















