കൊച്ചി:ആലുവയില്‍ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ചൊവ്വാഴ്ച വൈിട്ട് 4 മണി കഴിഞ്ഞ് ദേശീയ പാതയിലാണ് അപകടമുണ്ടായത്.
ഇതര സംസ്ഥാനത്ത് നിന്നെത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്. ബസ്റ്റോപ്പും അതിന് തൊട്ടടുത്തുണ്ടായിരുന്ന കടയും തകര്‍ത്താണ് ലോറി പാഞ്ഞുകയറിയത്.
ബസ് സ്റ്റോപ്പിന്റെ കോണ്‍ക്രീറ്റ് ലോറിയിലേക്ക് വീണ് ലോറിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
















