ദുബൈ: ദുബൈ തുറമുഖത്ത് നങ്കൂരമിട്ട നങ്കൂരമിട്ടിരുന്ന കുവൈറ്റിന്റെ ഭീമൻ എണ്ണക്കപ്പലായ അൽ സൽമിക്കു നേരെ ഇറാന്റെ ആക്രമണം. കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു. അതേസമയം കപ്പലിലെ 24 ജീവനക്കാരെയും രക്ഷപെടുത്തി.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും കോര്‍പറേഷന്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ കപ്പലിനു കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 12.10ഓടെയാണ് ആക്രമണമുണ്ടായത്.ആക്രമണം നടക്കുമ്പോള്‍ കപ്പലില്‍ നിറയെ അസംസ്‌കൃത എണ്ണ ശേഖരമുണ്ടായിരുന്നു. എണ്ണച്ചോര്‍ച്ചയ്‌ക്ക് സാധ്യതയുണ്ടെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അതേസമയം ഉടൻ സമാധാനക്കരാറുണ്ടാക്കിയില്ലെങ്കിൽ ഇറാന്റെ ഊർജസ്രോതസ്സുകളും കടൽവെള്ളശുദ്ധീകരണശാലകളും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ തകർക്കുമെന്ന് യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ എണ്ണകയറ്റുമതികേന്ദ്രമായ ഖാർഗ് ദ്വീപ് യു.എസ്. സൈന്യം പിടിച്ചെടുത്തേക്കുമെന്നു മുന്നറിയിപ്പുനൽകിയതിനു പിന്നാലെയാണ് പുതിയ ഭീഷണി. ഇറാനുമായുള്ള സമാധാനചർച്ച നന്നായിപ്പോകുന്നു എന്നു പറഞ്ഞതിനൊപ്പമാണ് ഭീഷണിയും മുഴക്കിയത്.
















