തൃശൂര്‍ : വിദേശത്ത് നിന്ന് സംഭാവന ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്ലില്‍ ക്രൈസ്തവസഭകളില്‍ ആശങ്ക പടര്‍ത്താന്‍ ഇടതു-വലതു മുന്നണികള്‍ ശ്രമിക്കെ ബില്ലിലെ സദുദ്ദേശം ബോധ്യപ്പെടുത്താന്‍ ഗോവ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭ ആസ്ഥാനം സന്ദര്‍ശിച്ചു.സഭ അധ്യക്ഷന്‍ മാര്‍ ഔഗിന്‍ കുര്യാക്കോസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി
എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീധരന്‍പിള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പറഞ്ഞു.തൃശൂര്‍ അതിരൂപതയുടെ അടക്കം എഫ് സി ആര്‍ എ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ചിട്ടുണ്ട്. നാളെയും അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കും. ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ടുള്ളതല്ല നിയമ ഭേദഗതി. മറ്റു ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തുമെന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
എഫ് സി ആര്‍ എ ഭേദഗതി ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ടെന്നാണ് ഇടതു-വലതു മുന്നണികള്‍ പ്രചരിപ്പിക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കാക്കാനുളള ശ്രമം.
അതേസമയം, രാജ്യത്ത് 80 ശതമാനം വിദേശസംഭാവനകള്‍ ലഭിക്കുന്നത് ഹൈന്ദവ സംഘടനകള്‍ക്കാണെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. നിയമ ഭേദഗതി, ദേശസുരക്ഷയ്‌ക്കെതിരെ വിദേശ പണം ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.വിദേശ പണം കൊണ്ട് വന്ന് തട്ടിപ്പ് കാട്ടുന്നത് നിയന്ത്രിക്കപ്പെടണം.
















