വാഷിംഗ്ടൺ: ഇറാനിലെ എണ്ണ കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനെതിരെയുള്ള യുഎസ്-ഇസ്രായേൽ യുദ്ധം വ്യാപിച്ചുകൊണ്ടിരിക്കെ പേർഷ്യൻ ഗൾഫിലെ രാജ്യത്തെ പ്രധാന എണ്ണ ടെർമിനലായ ഖാർഗ് ദ്വീപ് വാഷിംഗ്ടണിന് പിടിച്ചെടുക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഞായറാഴ്ച ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. “സത്യം പറഞ്ഞാൽ, ഇറാനിലെ എണ്ണ വാങ്ങുക എന്നതാണ് എന്റെ പ്രിയപ്പെട്ട കാര്യം, പക്ഷേ യുഎസിലെ ചില വിഡ്ഡികൾ പറയുന്നു നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് , പക്ഷേ അവർ വിഡ്ഡികളാണ്.” – ട്രംപ് പറഞ്ഞു.
ഇതിനു പുറമെ അമേരിക്കയ്‌ക്ക് നിരവധി ഓപ്ഷനുകളുണ്ടെന്നും ദ്വീപ് പിടിച്ചെടുക്കാൻ നീങ്ങുകയോ ചെയ്യാതിരിക്കുകയോ ചെയ്യാമെന്നും ട്രംപ് പറഞ്ഞു. “ഒരുപക്ഷേ നമ്മൾ ഖാർഗ് ദ്വീപ് എടുത്തേക്കാം, ഒരുപക്ഷേ സ്വീകരിക്കില്ലായിരിക്കാം. നമുക്ക് ധാരാളം ഓപ്ഷനുകളുണ്ട്, അതിനർത്ഥം നമ്മൾ കുറച്ചുകാലം ഖാർഗ് ദ്വീപിൽ കഴിയേണ്ടിവരുമെന്നാണ്.” – ട്രംപ് പറഞ്ഞു.
ഇറാനിയൻ പ്രതിരോധത്തെക്കുറിച്ചും ട്രംപ് പരാമർശം നടത്തി. അവർക്ക് ഒരു പ്രതിരോധവുമില്ലെന്ന് ഞാൻ കരുതുന്നു. നമുക്ക് അത് വളരെ എളുപ്പത്തിൽ എടുക്കാമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
















