നോര്‍ത്ത് 24 പര്‍ഗനാസ്: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് തേടുന്നതിനായി പലവിധത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണം നടത്തുന്നത്. ഇത്തരത്തില്‍ പ്രഭാസവാരിക്കൊപ്പം സൗഹൃദചര്‍ച്ച എന്ന ആശയമായി എത്തിയിരിക്കുകയാണ് ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ്.
സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കായിരുന്നു ഞായറാഴ്ചത്തെ വേദി. പ്രഭാത നടത്തത്തിനൊപ്പം ജനങ്ങളുമായി സൗഹൃദാന്തരീക്ഷം ഉണ്ടാക്കിയെടുക്കുക, ഇതിലൂടെ സാധാരണക്കാരുടെ ആവശ്യങ്ങള്‍ അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ കണ്ടെത്താനും ലക്ഷ്യമിട്ടായിരുന്നു ശരദ്വത് ഈ ആശയം അനുയായികള്‍ക്ക് മുന്നില്‍ വെച്ചത്, അവരും കൂടി ഇതിനെ ഏറ്റെടുത്തു. ഇപ്പോള്‍ ബിധാന്‍നഗറിലെ ബിജെപിയുടെ പ്രഭാത സവാരിക്കൊപ്പമുള്ള ചര്‍ച്ചയും ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.
മണ്ഡലത്തില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകരെ പോസ്റ്ററുകള്‍ പതിപ്പിച്ച് പ്രചരണം നടത്താന്‍ ടിഎംസി അനുവദിച്ചില്ല, പോസ്റ്ററുമായി വന്ന ട്രക്കിനെ ടിഎംസി അനുകൂലികള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പലസ്ഥലങ്ങളിലും ബിജെപി പ്രവര്‍ത്തകരെ ആക്രമമിക്കുന്നുമുണ്ട്. ഇതിനെയെല്ലാം തരണംചെയ്ത് ജനങ്ങളുമായി കൂടുതല്‍ സംവദിക്കാനും പ്രചരണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന ചിന്തയാണ് പ്രഭാത സവാരി ചര്‍ച്ച എന്ന ആശയത്തിലേക്ക് വഴിവെച്ചത്. രാവിലെ നല്ല അന്തരീക്ഷമാണ്, ധാരാളം ആളുകള്‍ പ്രഭാത നടത്തത്തിനായി ഇവിടേക്കെത്തുന്നുണ്ട്. ജനങ്ങളോട് വളരെ അടുക്കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിലനില്‍ക്കുന്ന ഒരു സൗഹൃദാന്തരീക്ഷവും ഉടലെടുത്തിട്ടുണ്ട്. എല്ലാവരില്‍ നിന്നും അനുഗ്രഹം ലഭിക്കുന്നുണ്ട്. ഇനിയും ഇത് തുടര്‍ന്നുകൊണ്ടു പോകും, തെരഞ്ഞടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ജനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടുവെച്ച ആശങ്ങളും പരിഗണിക്കും, ശരദ്വത് കൂട്ടിച്ചേര്‍ത്തു.
















