Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 07:43 am IST
in Kerala

സിജ പി.എസ്/ കെ.എസ്. ഉണ്ണികൃഷ്ണന്‍

പാലക്കാട് /തൃശൂര്‍: കേരളത്തിന്റെ വികസനം ബിജെപിയുടേയും എന്‍ഡിഎയുടേയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലി പാലക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശകങ്ങളായി കേരളം സ്വാര്‍ത്ഥ രാഷ്‌ട്രീയത്തിന്റെ രണ്ടുമുഖങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. വികസനമല്ല, വോട്ട് ബാങ്ക് മാത്രമാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. ബിജെപി സര്‍ക്കാര്‍ അതിവേഗത്തില്‍ കേരളത്തില്‍ വികസനം കൊണ്ടുവരും. അത് മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഇടതു-വലതു മുന്നണികളുടെ ഡീല്‍ ആരോപണത്തിനെതിരെയും മോദി ശക്തമായി പ്രതികരിച്ചു. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമെന്ന് സിപിഎം ആരോപിക്കുന്നു. കോണ്‍ഗ്രസ് നേരെ തിരിച്ചും പറയുന്നു. കേരളത്തില്‍ എ ടീം ബിജെപി മാത്രമാണെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. അവര്‍ ബിജെപിയെ ഭയപ്പെടുകയാണ്. കാരണം ബിജെപി അധികാരത്തില്‍ വന്നാല്‍ അവരുടെ വര്‍ഷങ്ങളായുള്ള എല്ലാ അഴിമതികളും അന്വേഷിക്കും.
യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ അഞ്ചിരിട്ടിയലധികം സഹായമാണ് ബിജെപി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. നഗരവികസനം, റോഡ്, റെയില്‍വെ, കൃഷി, ജല്‍ജീവന്‍ മിഷന്‍, പിഎംഎവൈ തുടങ്ങി വിവിധ പദ്ധതികള്‍ക്കായി കോടികള്‍ നല്‍കി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ പണം കട്ടുമുടിച്ചു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ശോഭ സുരേന്ദ്രന്‍, സി. കൃഷ്ണകുമാര്‍, വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, മേജര്‍ രവി, ശങ്കു ടി.ദാസ്, രേണു സുരേഷ്, എ.എന്‍. അനുരാഗ്, അഡ്വ. പി.മനോജ്, കെ.വി. പ്രസന്നകുമാര്‍, എ. സുരേഷ്ബാബു, പ്രണേഷ് രാജേന്ദ്രന്‍, ഐസക് വര്‍ഗീസ്, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, എന്‍ഡിഎ സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, ട്വന്റി20 ചെയര്‍മാന്‍ സാബു എം.ജേക്കബ്, പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ പി. സ്മിതേഷ്, ശിവസേന സംസ്ഥാന വൈസ് പ്രസി. ജി. ഹരികുമാര്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ്, ജെആര്‍എസ് സംസ്ഥാന പ്രസിഡന്റ് ഇ.പി. കുമാരദാസ്, ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വി.പി. ശ്രീപദ്മനാഭന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

പാലക്കാട് നിന്ന് തൃശൂരില്‍… ശക്തന്റെ മണ്ണിലേക്ക് ഒരിക്കല്‍ക്കൂടി നരേന്ദ്ര മോദി എത്തിയത് തിളങ്ങുന്ന വിജയം ഉറപ്പാക്കാന്‍. കാത്തുനിന്ന ജനസഹസ്രങ്ങള്‍ക്ക് മുന്നിലേക്ക് പ്രധാനമന്ത്രി എത്തിയപ്പോള്‍ മോദി… മോദി വിളികളാല്‍ സ്വരാജ് റൗണ്ട് മാറ്റൊലികൊണ്ടു. പാലക്കാട് എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളും രാവിലെ മുതല്‍ തന്നെ സ്വരാജ് റൗണ്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. കുട്ടനെല്ലൂര്‍ ഗവ. കോളജിലെ ഹെലിപാഡില്‍ വൈകിട്ട് നാലരയോടെ എത്തിയ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് റോഡുമാര്‍ഗം സെന്റ് തോമസ് കോളജ് റോഡ് വഴി സ്വരാജ് റൗണ്ടിലേക്ക് എത്തി. പുഷ്പാലംകൃതമായ പ്രത്യേകം തയാറാക്കിയ തുറന്ന വാഹനത്തില്‍ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നിന്ന് റോഡ് ഷോ ആരംഭിച്ചു.

പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍, മണലൂര്‍ സ്ഥാനാര്‍ത്ഥി അഡ്വ.കെ.കെ അനീഷ്‌കുമാര്‍, നാട്ടിക സ്ഥാനാര്‍ഥി സി.സി മുകുന്ദന്‍ എന്നിവരാണ് തുറന്ന വാഹനത്തിലുണ്ടായിരുന്നത്. പുഷ്പവ്യഷ്ടി നടത്തിയാണ് പ്രധാനമന്ത്രിയുടെ വാഹനത്തെ ജനങ്ങള്‍ എതിരേറ്റത്. സ്വരാജ് റൗണ്ടിന് ഒരുവശത്ത് മാത്രമാണ് ആളുകളെ നില്‍ക്കാന്‍ അനുവദിച്ചിരുന്നത്. മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറുകള്‍ ഉയര്‍ത്തിയും കാവി പതാകകള്‍ വീശിയും ആളുകള്‍ ആവേശത്തില്‍ പങ്കാളികളായപ്പോള്‍ സ്വരാജ് റൗണ്ട് അക്ഷരാര്‍ത്ഥത്തില്‍ കാവിക്കടലായി. ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ഏകദേശം അര മണിക്കൂറോളം സമയമെടുത്താണ് സമാപന സ്ഥലമായ വടക്കേ ഗോപുര നടയിലെത്തിയത്. 5.20 ന് റോഡ് ഷോ സമാപിച്ചു.

Tags: Prime MinisterKerala Assembly elections 2026NDA's goal is the development of KeralaELETION 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ
Kerala

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ
Kerala

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.