പാലക്കാട്: മോദിയുടെ പാലക്കാട്ടേക്കുള്ള വരവും മോദിയുടെ പ്രസംഗം ഉണ്ടാക്കിയ ഓളവും കൂടിയായതോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. തുടക്കം മുതലേ മേല്‍ക്കൈ ഉണ്ടാക്കിയ ശോഭ സുരേന്ദ്രന്‍ മോദിയ്‌ക്കൊപ്പം വേദി പങ്കിട്ടതോടെ കൂടുതല്‍ തിളക്കമുള്ള നേതാവായി മാറി. പ്രശാന്ത് ശിവനൊപ്പം തോള്‍ചേര്‍ന്ന് ശോഭ സുരേന്ദ്രന്‍ വേദി പങ്കിട്ടതോടെ പാലക്കാട് രാഷ്‌ട്രീയഭിന്നതയെന്ന കോണ്‍ഗ്രസിന്റെ പ്രചാരവേലയ്‌ക്ക് വന്‍തിരിച്ചടിയായി.
ഏറ്റവുമൊടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായിയായ പ്രശോഭിന്റെ സ്ത്രീപീഢനക്കേസ് രമേഷ് പിഷാരടിയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സ്ത്രീപീഡകരോടൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് രമേഷ് പിഷാരടിയെന്ന പ്രതീതിയാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല, മാത്രമല്ല, രമേഷ് പിഷാരടിയ്‌ക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശോഭ് ഒളിവില്‍ പോയത് രമേഷ് പിഷാരടിയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. സ്ത്രീപീഢകരാണെങ്കില്‍ അവരോട് പൊലീസില്‍ കീഴടങ്ങാന്‍ പറയുന്നതിന് പകരം അവര്‍ ഒളിവില്‍ പോയതിനെ വിമര്‍ശിക്കാതെ മൗനം പാലിക്കുന്ന രമഷ് പിഷാരടിയെ ഒരിയ്‌ക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പാലക്കാട്ടുകാര്‍ പറയുന്നു.
ഇതെല്ലാം പോട്ടെ. ഇപ്പോള്‍ രമേഷ് പിഷാരടിയ്‌ക്കൊപ്പം വീടുവീടാന്തരമുള്ള പ്രചാരണത്തില്‍ പ്രശോഭിന്റെ പിതാവും പ്രവര്‍ത്തിക്കുകയാണ്. പ്രശോഭിന്റെ അച്ഛനെ ഒഴിവാക്കാന്‍ പോലും പിഷാരടിയ്‌ക്കാവുന്നില്ല. അത്രയ്‌ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫിയുടെയും നിയന്ത്രണത്തിന്‍ കീഴിലാണ് പാലക്കാട്ടെ കോണ്‍ഗ്രസ് എന്നതാണ് ഇത് നല‍്കുന്ന സൂചന. ഇത്തരം നിലപാടുകളോട് രമേഷ് പിഷാരടിയ്‌ക്ക് എതിര്‍പ്പുണ്ടെങ്കിലും എല്ലാം വിഴുങ്ങി നില്‍ക്കുകയാണ് പിഷാരടി.
എന്തായാലും കേരളത്തിലെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ഇവിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെയും പ്രശോഭിനെപ്പോലെയും ഉള്ള സ്ത്രീപീഡകരുണ്ടെന്നുമുള്ള മോദിയുടെ താക്കീത് പിഷാരടിയുടെ നെഞ്ചത്താണ് കൊള്ളുന്നത്. രാഷ്‌ട്രീയത്തിന്റെ പേരില്‍ ഒരു കേസുപോലുമില്ലാത്ത ആളാണ് പിഷാരടി എന്നതുള്‍പ്പെടെ അഖില്‍ മാരാറിന്റെ പിഷാരടിയ്‌ക്കെതിരായ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതും രമേഷ് പിഷാരടിയ്‌ക്ക് വലിയ തിരിച്ചടിയാണ്.
















