തിരുവനന്തപുരം: എസ് ഡിപിഐ വോട്ടുകളുടെ കാര്യത്തില്‍ എം.എ. ബേബിയെ തള്ളി പിണറായിയുടെ ലൈന്‍ പിടിച്ച് വി. ശിവന്‍കുട്ടി. എസ്ഡിപിഐ വോട്ട് എല്‍ഡിഎഫിനെന്ന സൂചന നല്‍കി സംസ്ഥാന അധ്യക്ഷൻ സിപിഎ ലത്തീഫ് ഞായറാഴ്ച പ്രസ്താവന നടത്തിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന പ്രസ്താവനയുമായി ശിവന്‍കുട്ടി രംഗത്തെത്തിയത്. ഇതോടെ 2021ല്‍ എസ് ഡിപിഐ വോട്ടുകള്‍ പെട്ടിയിലാക്കിയ അതേ തന്ത്രം തന്നെ ശിവന്‍കുട്ടി പയറ്റുമെന്ന് ഉറപ്പായിരിക്കുന്നു. ലീഗുമായി രാഷ്‌ട്രീയ അയിത്തം വേണമെന്നും, അവരുമായി സഖ്യം വേണ്ടെന്നും ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ഉള്ള 1990കളിലെ ഇഎംഎസിന്റെ പ്രസ്താവനയെല്ലാം മറന്നതുപോലെയാണ് ഇപ്പോള്‍ പിണറായിയും ശിവന്‍കുട്ടിയും പെരുമാറുന്നത്.
കഴിഞ്ഞ ദിവസം എംഎ ബേബി എസ് ഡിപിഐയുമായി സഹകരിക്കില്ലെന്ന് പ്രസ്താവിച്ചെങ്കിലും പിണറായി വിജയന്റെ ശാസന കിട്ടിയതോടെ ബേബി എസ് ഡിപിഐ വോട്ടുകളുടെ കാര്യത്തില്‍ യൂടേണ്‍ അടിച്ചിരിക്കുകയാണ്.
പോളിംഗ് ബൂത്തില്‍ ചെന്ന് എസ് ഡിപിഐ പ്രവര്‍ത്തകര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ പോകുന്നുണ്ടോ എന്ന് നോക്കി അവരുടെ കൈ പിടിച്ച് തടസ്സപ്പെടുത്തുന്ന പരിപാടി നമുക്ക് സാധ്യമല്ലല്ലോ എന്ന രീതിയിലാണ് ബേബിയുടെ ഞായറാഴ്ചത്തെ പ്രതികരണം.
















