കണ്ണൂര്‍ : കേരളത്തില്‍ എത്തുന്ന അന്യസംസ്ഥാന ബിജെപി മുഖ്യമന്ത്രിമാര്‍ വലിയ ഉള്‍ക്കാഴ്ചയാണ് കേരളത്തിന് സമ്മാനിക്കുന്നത്. അതിന് ഉദാഹരണമാണ് രണ്ട് ദിവസം മുന്‍പ് കണ്ണൂരിലെത്തിയ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയുടെ വാക്കുകള്‍. കേരളത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തുന്നതായിരുന്നു ഈ വാക്കുകള്‍. “നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്. കേരളത്തിലും മാറ്റത്തിന്റെ സൂചന കണ്ടുതുടങ്ങി”- മാണിക് സാഹയുടെ ഈ വാക്കുകള്‍ കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.
35 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചാണ് ത്രിപുരയില്‍ ബിജെപി വന്നതെന്നും മാറ്റങ്ങള്‍ കേരളത്തിലും കണ്ടുതുടങ്ങിയെന്നും മാണിക് സാഹ പറഞ്ഞു. കേരളത്തിലും ബിജെപിയ്‌ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാണിക് സാഹ ചൂണ്ടിക്കാട്ടി.
എന്തു തരണം സര്‍ക്കാരായിരുന്നു ത്രിപുരയില്‍ സിപിഎമ്മിന്‍റേത്. എല്ലായ്‌പോഴും കൊലപാതകങ്ങള്‍ ഉണ്ടാകും. വീടുകള്‍ തീവെയ്‌ക്കുക തുടങ്ങി അക്രമസംഭവങ്ങളുടെ പരമ്പരകളാണ് നടന്നിരുന്നത്. എല്ലാവര്‍ക്കും അതേക്കുറിച്ച് അറിയാം. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന വന്‍യുദ്ധത്തിന് ശേഷമാണ് ബിജെപി നേതൃത്വത്തിലുള്ള മുന്നണി ത്രിപുര പിടിച്ചത്. ഇപ്പോള്‍ രണ്ടുതവണയായി അവിടെ ബിജെപി ഭരിയ്‌ക്കുന്നു. ഒഡിഷയിലും ദല്‍ഹിയിലും ബിജെപി അധികാരത്തില്‍ വന്നു. ഇനി അടുത്ത ഊഴം കേരളത്തിലാണ്. – മാണിക് സാഹ പറഞ്ഞു.
















