പാലക്കാട്: യുദ്ധം നടക്കുന്നിടങ്ങളിലുള്‍പ്പെടെ എല്ലായിടത്തുമുള്ള ഭാരതീയര്‍ സുരക്ഷതിരായിരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹമെന്ന് കോട്ടമൈതാനത്ത് പ്രസംഗിക്കവെ നരേന്ദ്രമോദി പറഞ്ഞു.യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ രാജ്യങ്ങളുമായും സമ്പര്‍ക്കം നടത്തി ഭാരതീയര്‍ക്കെല്ലാം സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും എംബസികള്‍ അതിനുള്ള പരിശ്രമങ്ങള്‍ തുടരുകയുമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിന്തിക്കുന്നതെന്താണ്, ഭാരതീയര്‍ അപകടത്തിലായി അതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തണമെന്നാണ്- മോദി പറഞ്ഞു.
വികസിത കേരളമാണ് എന്‍ഡിഎയുടെ പ്രകടന പത്രിക.
-യുവാക്കള്‍ക്ക് ഈ നാടുവിട്ടു പോകേണ്ട അവസ്ഥ ഇല്ലാതാക്കുകയാണ് എന്‍ഡിഎയുടെ ഗ്യാരണ്ടി, അത് മോദിയുടെയും ഗ്യാരണ്ടിയാണ്.
– കഴിവും യോഗ്യതയുമുള്ള യുവജനങ്ങള്‍ക്കെല്ലാം വേണ്ട അവസരവും സൗകര്യവും കൊടുക്കുകയാണ് എന്‍ഡിഎയുടെ അജണ്ട; അത് മോദിയുടെയും ഗ്യാരണ്ടിയാണ്.
– എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികാസം എന്നതാണ് എന്‍ഡിയുടെ ഗ്യാരണ്ടി.
– വിശ്വാസ കേന്ദ്രങ്ങളെ രാഷ്‌ട്രീയ വിമുക്തമാക്കുകയാണ് എന്‍ഡിഎയുടെ ഗ്യാരണ്ടി.
– വികസിത കേരളമാണ് എന്‍ഡിഎയുടെ ലക്ഷ്യം.
എന്‍ഡിഎയുടെ ഗ്യാരണ്ടി എന്നാല്‍ അത് മോദിയുടെയും ഗ്യാരണ്ടിയാണ്, പ്രധാനമന്ത്രി പറഞ്ഞു.
















