തൃശൂര്‍: മേയര്‍ സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് വിവാദ പ്രസ്താവന നടത്തി പാര്‍ട്ടി നടപടി നേരിട്ട തൃശൂര്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് വീണ്ടും കോണ്‍ഗ്രസിലെത്തി.ഡിസിസി അധ്യക്ഷന് മാപ്പ് എഴുതി നല്‍കിയതോടെയാണ് ലാലി ജെയിംസിന് തിരിച്ചെത്താനുള്ള വഴി തുറന്നത്.
തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജന്‍ പല്ലന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ലാലി എത്തി. സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുമെന്നും ലാലി പറഞ്ഞു.
പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത് കുടുംബത്തിലെ ചെറിയ പ്രശ്‌നങ്ങളില്‍ നടപടി എടുക്കുന്നതായേ കാണുന്നുളളൂ എന്ന് ലാലി ജെയിംസ് പറഞ്ഞു. താന്‍ എന്നും പാര്‍ട്ടിക്കൊപ്പം ഉണ്ടാകും.പാര്‍ട്ടിയോട് മാപ്പ് പറയുന്നതില്‍ അഭിമാനമെന്നും ലാലി ജെയിംസ് പറഞ്ഞു.
ലാലിയുടെ മടങ്ങിവരവ് കൂടുതല്‍ ഗുണകരമാകുമെന്ന് സ്ഥാനാര്‍ഥി രാജന്‍ പല്ലന്‍ അഭിപ്രായപ്പെട്ടു.മേയര്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതോടെയാണ് പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ഗുരുതര ആരോപണം ലാലി ജെയിംസ് ഉയര്‍ത്തിയത്.
















