ആദിത്യ ധറിന്റെ ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന ചിത്രം ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് . ലോകമെമ്പാടുമായി ഇതുവരെ ₹1,100 കോടിയിലധികം കളക്ഷൻ നേടിയ ഈ ചിത്രത്തിൽ പാകിസ്ഥാനിലെ ലിയാരിയിലെ ഗുണ്ടാ സംഘർഷങ്ങളെയും, രാഷ്‌ട്രീയത്തെയുമൊക്കെ വ്യക്തമായി കാണിക്കുന്നുണ്ട് . ഇപ്പോഴിതാ ചിത്രത്തിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് ലിയാരി പ്രദേശത്തെ നിവാസികൾ . ചിത്രത്തിന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം തങ്ങളുടെ നഗരത്തിന്റെ വികസനത്തിനായി നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത് . ഇതിന്റെ വീഡിയോകളും വൈറലാകുകയാണ്.
കംപാരിസൻ ടിവി എന്ന യൂട്യൂബ് ചാനൽ ലിയാരിയിൽ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്ക് വച്ചിരുന്നു . അതിൽ പ്രദേശവാസികൾ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് . വീഡിയോയിൽ, ഒരാൾ “ലിയാരിയെക്കുറിച്ചുള്ള ഒരു വലിയ ചിത്രമാണിത്, ഇത് ധാരാളം പണം സമ്പാദിച്ചു. ലിയാരി അഭിവൃദ്ധി പ്രാപിച്ചാൽ, ഇവിടെ നല്ല റോഡുകൾ നിർമ്മിക്കാൻ കഴിയും.” എന്നാണ് പറയുന്നത് .
“സിനിമ ₹1000 കോടി സമ്പാദിച്ചിട്ടുണ്ടെങ്കിൽ, ലിയാരിയിലെ ജനങ്ങൾക്ക് ₹500 കോടി നൽകുക. നമുക്ക് പകുതി വരുമാനം ലഭിച്ചാൽ, ഇവിടെ റോഡുകൾ നിർമ്മിക്കപ്പെടും. “ എന്നാണ് മറ്റൊരാൾ പറയുന്നത്. “ഞങ്ങൾ വളരെക്കാലമായി ആവശ്യപ്പെടുന്നു, പക്ഷേ ലിയാരിയിലെ ആളുകൾക്ക് ഒന്നും ലഭിക്കുന്നില്ല. ദയവായി ഞങ്ങൾക്ക് അത് തരൂ, സഹോദരാ.” എത്ര പണം അവർക്ക് ലഭിക്കണമെന്ന് യൂട്യൂബർ ചോദിച്ചപ്പോൾ എന്നാണ് പരിപാടിയിൽ പങ്കെടുത്ത മൂന്നാമൻ പറഞ്ഞത് . എത്ര പണം വേണമെന്ന ചോദ്യത്തിന് “ കോടികൾ വേണമെന്നും , 70-80% നൽകണമെന്നും, കാരണം ലിയാരിയുടെ പേരും അതിന്റെ ദുരവസ്ഥയും പ്രചരിപ്പിക്കുന്നതിലൂടെയാണ് ലാഭം ഉണ്ടാക്കുന്നത്, അതിനാൽ അവർ സംഭാവന നൽകണം.”എന്നുമാണിവർ പറയുന്നത്.















