ന്യൂദല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍ എം പി.പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് കണ്ണൂരില്‍ മത്സരിക്കാത്തത്. തനിക്ക് ചില ഉറപ്പുകള്‍ തന്നിട്ടുണ്ട് .എന്നാല്‍ അത് എപ്പോള്‍ പ്രാവര്‍ത്തികമാകുമെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് കെ സുധാകരന്‍ പ്രതികരിച്ചു.താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും ഒരു ആവശ്യവും മുന്നോട്ടുവെച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ ഒരു സീനിയര്‍ നേതാവിനെ ചൂണ്ടിക്കാട്ടിയതാണ്. ആ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
വളരെ സന്തോഷവാനാണെന്നും ആത്മവിശ്വാസത്തിലാണെന്നും സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വിളിച്ച് സംസാരിച്ചു എന്ന് പറയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്.കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചു. തൃപ്തികരമായാണ് വിലയിരുത്തിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച് വരുമെന്ന തീരുമാനത്തിലെത്തി.
തനിക്ക് നല്‍കിയ ഉറപ്പുകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ സന്തോഷം. ഇല്ലെങ്കിലും പ്രശ്നമില്ല. ഒന്നുമില്ലെങ്കിലും കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനാണ് താനെന്നും സുധാകരന്‍ പറഞ്ഞു.
















