തിരുവനന്തപുരം: മുന്നണികളൈയും എല്ലാ പാർട്ടികളെയും വെല്ലുവിളിച്ച് രാഷ്‌ട്രീയത്തിലിറങ്ങിയ എസ്ഡിപിഐക്ക് അടിതെറ്റി. രാഷ്‌ട്രീയ നിലപാടിനായി അവർ ചവിട്ടുന്നിടമെല്ലാം താഴ്ന്നു പോകുന്ന സ്ഥിതിയാണ്.
140 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും ഒരു മുന്നണിയുമായും ധാരണയ്‌ക്കില്ല, മോദി സർക്കാരിനെ താഴെയറിക്കുന്നതാണ് പാർട്ടിയുടെ ലക്ഷ്യമമെന്നുമെല്ലാം പറഞ്ഞാണ് എസ് ഡിപിഐ തെരഞ്ഞെടുപ്പിൽ തുടങ്ങിയത്. എന്നാൽ, പാർട്ടി നൂറിൽ താഴെ സീറ്റിലേ നാമനിർദ്ദേശ പത്രിക നൽകിയത്. എന്നാൽ, എസ് ഡിപിഐ തീവ്രത പോരെന്നു പറഞ്ഞ് എതിർത്ത മുസ്ലിം ലീഗിന് കീഴടങ്ങിയും ‘ഡീൽ’ ഉണ്ടാക്കിയുമാണ് രണ്ടുസ്ഥാനാർത്ഥികളെ പിൻവലിച്ചത്. ഇത് അവരുടെ രണ്ടാമത്തെ നിലപാടുമാറ്റമായി.
ഇടതുപക്ഷ മുന്നണിയെ നിരുപാധികം പിന്തുണയ്‌ക്കാനാണ് മങ്കടയിലും വേങ്കരയിലും എസ് ഡിപിഎയുടെ തീരുമാനം. എന്നാൽ, മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കാനാണ് പിൻമാറുന്നതെന്ന് എസ് ഡിപിഎയുടെ സ്ഥാനാർത്ഥിതന്നെ വെളിപ്പെടുത്തി. അതായത് ഒരേസമയം എൽഡിഎഫിലും യുഡിഎഫിലുമാണ് എസ് ഡിപിഐ. ഒരു മുന്നണിക്കും ഒപ്പമില്ല എന്ന പറഞ്ഞവർ രണ്ട് മുന്നണിയിലും ചവുട്ടിനിൽക്കാൻ നോക്കുകയാണ്. പക്ഷേ ചവുട്ടിടം താഴ്ന്നുപോകുന്ന അവസ്ഥയിലാണ് അവരിപ്പോൾ. ഈ അഴകൊഴമ്പൻ നിലപാടിൽ പ്രതിഷേധിച്ച് എസ് ഡിപിഐയിൽ കടുത്ത ആഭ്യന്തര പ്രശ്‌നങ്ങൾ ഉയർന്നിരിക്കകുയാണ്.
















