Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനനായകന്റെ ജൈത്രയാത്ര

നിരവധി ശാക്തിക ചേരികള്‍ നിലനില്‍ക്കുന്ന ലോകത്ത് സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ ലോകത്തിന്റെ നേതാവായി ഉയരുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. നിരവധി സന്ദര്‍ഭങ്ങളില്‍ ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ച് വിശ്വപൗരനാവാന്‍ ശ്രമിച്ചുവെന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെതിരായ ശക്തമായ വിമര്‍ശനമാണ്. യുഎന്‍ രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കാത്തത് ഉള്‍പ്പെടെ നിരവധി നഷ്ടങ്ങള്‍ ഭാരതത്തിന് നെഹ്‌റുവിന്റെ നയം മൂലം സംഭവിച്ചു. ഈ സ്ഥാനത്താണ് പുത്തന്‍ ലോകക്രമത്തില്‍ ഭാരതത്തിന്റെ ശബ്ദം കേള്‍പ്പിക്കാനും അംഗീകാരം നേടിയെടുക്കാനും പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 03:28 pm IST
in Editorial, Vicharam

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി റാങ്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. യുഎസ് ആസ്ഥാനമായ ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ ഏറ്റവും പുതിയ ആഗോള സര്‍വേയിലാണ് ഈ അംഗീകാരം. മറ്റ് ആഗോള നേതാക്കളെക്കാള്‍ പ്രധാനമന്ത്രി മോദി വലിയ മുന്നേറ്റം നിലനിര്‍ത്തുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രസിഡന്റ് ഗൈ പര്‍മലിന്‍, ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ലീ ജെ മ്യുങ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ചെക്ക് റിപ്പബ്ലിക്കിന്റെയും അര്‍ജന്റീനയുടെയും നേതാക്കളാണ് തുടര്‍ന്നു വരുന്നത്. ആദ്യ പത്ത് പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടം നേടിയിട്ടില്ല. ഇതിനെക്കാള്‍ മുകളിലാണ്
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെയും സ്ഥാനമെന്നത് കൗതുകകരമാണ്. നിരവധി രാജ്യങ്ങളിലെ പ്രായപൂര്‍ത്തിയായവരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി ഏഴ് ദിവസത്തെ ശരാശരിയെടുത്താണ് അംഗീകാരം നിര്‍ണയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മോദി അടുത്തിടെ പൊതുജീവിതത്തില്‍ ഒരു സുപ്രധാന നേട്ടവും കൈവരിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലവും പ്രധാനമന്ത്രിയായിരുന്ന കാലവും ചേര്‍ത്ത്, ഭാരതത്തില്‍ ഏറ്റവും ദീര്‍ഘകാലം ഭരണാധികാരിയായി സേവനം അനുഷ്ഠിച്ചയാളായി മോദി മാറിയിരിക്കുകയാണ്.

8,931 ദിവസം ഭരണാധികാരിയായിരുന്ന വ്യക്തി എന്ന അപൂര്‍വ്വ നേട്ടമാണ് മോദി കൈവരിച്ചത്. ഇത്രയേറെ കാലം തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായിരിക്കുകയെന്നത് ചരിത്രപരമായ ഒരു നേട്ടമാണ്. ഒപ്പം ജനാധിപത്യത്തിന്റെ കരുത്തും അത് വിളിച്ചോതുന്നു.
സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ്ങിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. ഇരുപത്തിയഞ്ച് വര്‍ഷം ഭരണാധികാരിയായി തുടരുകയെന്നത് ചെറിയ കാര്യമല്ല. തുടര്‍ച്ചയായ പൊതുസേവനത്തിന്റെയും, ഉയര്‍ന്ന തലത്തിലുള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെയും പ്രതിഫലനമാണിത്. അധികാരമോഹികളായ നേതാക്കളില്‍ അസൂയ ജനിപ്പിക്കുന്നതാണ് മോദിയുടെ ഈ ട്രാക് റെക്കോര്‍ഡ്.

രാഷ്‌ട്രീയ ജീവിതത്തില്‍ നരേന്ദ്ര മോദി നിരവധി ശ്രദ്ധേയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാലം സേവനം ചെയ്ത മുഖ്യമന്ത്രിയാണ് മോദി.സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനിച്ച ആദ്യ പ്രധാനമന്ത്രിയെന്ന നിലയിലും മോദി ശ്രദ്ധേയനാണ്. മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചത് മോദി എന്ന ജനനായകന്റെയും ഭരണാധികാരിയുടെയും ഉറച്ച ജനപിന്തുണയ്‌ക്ക് തെളിവാണ്. ലോക്‌സഭയില്‍ പൂര്‍ണ്ണ ഭൂരിപക്ഷം നേടുന്ന ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായതും, രണ്ട് തവണ കാലാവധി പൂര്‍ത്തിയാക്കി മൂന്നാം തവണയും അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായതും ദേശീയ രാഷ്‌ട്രീയത്തിലെ നാഴികക്കല്ലാണ്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന നേതാവും ഭരണാധികാരിയും മോദിയാണ്.

നിരവധി ശാക്തിക ചേരികള്‍ നിലനില്‍ക്കുന്ന ലോകത്ത് സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ ലോകത്തിന്റെ നേതാവായി ഉയരുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. നിരവധി സന്ദര്‍ഭങ്ങളില്‍ ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ച് വിശ്വപൗരനാവാന്‍ ശ്രമിച്ചുവെന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെതിരായ ശക്തമായ വിമര്‍ശനമാണ്. യുഎന്‍ രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കാത്തത് ഉള്‍പ്പെടെ നിരവധി നഷ്ടങ്ങള്‍ ഭാരതത്തിന് നെഹ്‌റുവിന്റെ നയം മൂലം സംഭവിച്ചു. ഈ സ്ഥാനത്താണ് പുത്തന്‍ ലോകക്രമത്തില്‍ ഭാരതത്തിന്റെ ശബ്ദം കേള്‍പ്പിക്കാനും അംഗീകാരം നേടിയെടുക്കാനും പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞിട്ടുള്ളത്. ഈ ജൈത്രയാത്ര തുടരുകതന്നെ ചെയ്യുമെന്നതിന്റെ തെളിവാണ് മോദിയെ തേടിയെത്തുന്ന ആഗോള അംഗീകാരങ്ങള്‍.

Tags: Prime MinisterNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.