കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രസംഗ വേദിയിൽ വിശകലനം പിഴച്ചത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വിനയായി. ബംഗാളിൽ നടക്കുന്നത് പാണ്ഡവ കൗരവ യുദ്ധമാണെന്നായിരുന്നു മമത തട്ടി വിട്ടത്. പക്ഷെ പ്രസംഗം വിമർശനം സ്വയം ഉണ്ടാക്കി വക്കുന്നതായി…
കുരുക്ഷേത്ര യുദ്ധത്തിൽ ഭരണത്തിലുണ്ടായിരുന്നത് കൗരവരാണ്. അക്രമങ്ങൾ നടത്തിയതും യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതും കൗരവരാണ്. കൊള്ളയും, സ്ത്രീ പീഡനവും അടക്കം അതിക്രമങ്ങൾ കൗരവരാണ് ചെയ്തത്. ആൾ ബലവും കൂടുതൽ അവർക്കായിരുന്നു. ഇതെല്ലാം കണക്കാക്കുമ്പോൾ ബിജെപിയാണ് പാണ്ഡവ പക്ഷം എന്ന് തിരിച്ചുള്ള വിശദീകരണം വന്നതോടെ പ്രസംഗം മമതയ്‌ക്ക് തിരിച്ചടിയായിരിക്കുകയാണ്.
















