ആലപ്പുഴ :ജി സുധാകരനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍.പൊളിറ്റിക്കല്‍ സൈക്കോപ്പാത്താണ് ജി സുധാകരന്‍. വായില്‍ തോന്നുന്നത് വിളിച്ചു പറയരുത്. ചെയ്ത ഹീന പ്രവര്‍ത്തികള്‍ തങ്ങള്‍ക്ക് പറയേണ്ടി വന്നാല്‍ ജി സുധാകരന്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടൊയാണ് വിമര്‍ശനം.
ജി സുധാകരന്‍ പാര്‍ട്ടിയില്‍ ആരെയും വളര്‍ത്തിയിട്ടില്ല. നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തിട്ടുണ്ട്.
പാര്‍ട്ടിയില്‍ തന്റെ പെട്ടി താങ്ങുന്നവര്‍ മതിയെന്നുളള നിലപാടാണ് ജി സുധാകരന്‍ സ്വീകരിച്ചിരുന്നതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജെയിംസ് സാമുവല്‍ പറഞ്ഞു.അധികാര കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനെയും ബഹുജന സംഘടനാ നേതാക്കളെയും ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയാണ് ജി സുധാകരനെന്നാണ് വിമര്‍ശനം.
















