കൊച്ചി: രമേഷ് പിഷാരടിയും നല്ലൊരു കളിക്കാരനാണെന്നും അബുദാബിയില്‍ നടന്ന പരിപാടിയില്‍ ജോജു ജോര്‍ജ്ജിനെ സ്റ്റേജില്‍ കയറ്റാതിരുന്ന ആളാണെന്നും അഖില്‍ മാരാര്‍.
“അബുദാബിയില്‍ മമ്മൂക്കയും മോഹൻലാലും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ള ഒരു പരിപാടി നടക്കുമ്പോള്‍ വേദിയില്‍ നിന്നും ജോജു ജോര്‍ജ് ഇറങ്ങി പോയത് എന്തിനാണെന്ന് ചോദിക്കണം. ജോജു ജോർജ് എന്താണ് ആ വേദിയിൽ കയറാതിരുന്നതെന്ന് നിങ്ങൾ ചോദിക്കണം. അതിന് എത്ര വൃത്തികെട്ട മനസോടെയാണ് ഈ രമേഷ് പിഷാരടി അവിടെ കളിച്ചത് എന്ന് ചോദിക്കണം”. അഖില്‍ മാരാര്‍ ചോദിയ്‌ക്കുന്നു.
“എനിക്ക് ആ ഒരു ദേഷ്യമുണ്ട് മനസിൽ. ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചിട്ടാണ് അന്ന് ജോജു ആ പരിപാടിയിൽ പങ്കെടുത്തത്. പക്ഷേ ജോജുവിനെ ആ പരിപാടിയിൽ കയറ്റാതിരിക്കാനായി ചില കളികൾ കളിച്ചതിൽ പ്രധാനി ഈ പിഷാരടി ആയിരുന്നു.” അഖില്‍ മാരാര്‍ പറഞ്ഞു.
















