സോപാനസംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു. പാണക്കാടെത്തിയാണ് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. സംഘപരിവാറുമായി ബന്ധപ്പെട്ട് ഒരുകാലത്ത് താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും തന്റെ പ്രായശ്ചിത്തമാണ് ഈ അംഗത്വമെന്നും ഹരിഗോവിന്ദന്‍ പറയുന്നു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയിലും സൗഹൃദ രാഷ്‌ട്രീയത്തിലുമുള്ള വിശ്വാസമാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അമ്മ വര്‍ഷങ്ങളായി കോണി അടയാളത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ഹരിഗോവിന്ദന്‍ വ്യക്തമാക്കുന്നു. ഇനിയങ്ങോട്ട് മുസ്ലിംലീഗിന്റെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാകുമെന്നും ഹരിഗോവിന്ദൻ പറയുന്നു.












