തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരം തുടങ്ങുന്നു.ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടുളള യുഎന്‍എയുടെ പണിമുടക്ക് സമരം വെളളിയാഴ്ച പുനരാരംഭിക്കും.
നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സമരം നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളുമായി ധാരണയില്ലെത്താനായില്ല. ഈ ആശുപത്രികളില്‍ സമരം വീണ്ടും തുടങ്ങാനാണ് യുഎന്‍എ തീരുമാനം.
ഹൈക്കോടതി മീഡിയേഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് നഴ്‌സുമാരുടെയുടെയും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന്റെയും സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച നടന്നത്.
സമരത്തെ അതിശക്തമായി നേരിടാനാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ തീരുമാനം. സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുന്നതടക്കം ആലോചിക്കുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മന്റുകളുടെ സംഘടന അറിയിച്ചു.
















