തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജപ്രചാരണത്തിനെതിരെ പരാതിയുമായി വിദ്യാഭ്യാസ വകുപ്പ്. ഡിജിപിക്കാണ് പരാതി നല്‍കിയത്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി ഡിജിപിക്ക് നേരിട്ടാണ് പരാതി നല്‍കിയത്. സെക്രട്ടറിയുടെ പേരും വിലാസവും ഉപയോഗിച്ച് വ്യാജ ഉത്തരവുണ്ടാക്കിയായിരുന്നു പ്രചാരണം.
വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും പരിഭ്രാന്തിയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.അവധി ക്രമീകരണങ്ങളില്‍ ഒരു മാറ്റവുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.Holiday, Summer CVaHHolidayHo
H
















