തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 29നു കേരളത്തിലെത്തും. രണ്ടുഘട്ടങ്ങളിലായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്ന് തൃശ്ശൂര്‍ നമോഭവനിലെ പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു.
ഒന്നാംഘട്ടം ഈ മാസവും, രണ്ടാംഘട്ടം ഏപ്രില്‍ ആദ്യവാരവും. ഈ മാസം 29നു പാലക്കാടും തൃശൂരുമാണ് പരിപാടികള്‍. പാലക്കാട്ട് പൊതുസമ്മേളനമാണ്. തൃശൂരില്‍ വൈകിട്ട് 4.30ന് സ്വരാജ് റൗണ്ടില്‍ റോഡ് ഷോയുണ്ട്. തൃശൂര്‍ ജില്ലയിലെ എല്ലാ പ്രവര്‍ത്തകരും റോഡ് ഷോയില്‍ പങ്കെടുക്കും.















