ബെര്‍ലിന്‍: ഫോക്സ് വാഗണ്‍ എന്ന ജര്‍മ്മനിയിലെ കാര്‍ നിര്‍മ്മാണക്കമ്പനിയെ അറിയില്ലേ? കാര്‍ നിര്‍മ്മാണത്തില്‍ മികച്ച മുഖമുദ്രയുള്ള ഫോക്സ് വാഗണ്‍ ഇപ്പോഴിതാ ഇസ്രയേലിന്റെ അയേണ്‍ ഡോം എന്ന ലോകപ്രശസ്ത വ്യോമപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കും. അയേണ്‍ ഡോമിന് ആവശ്യമായ ഘടകപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ പോവുകയാണ് ഫോക്സ് വാഗണ്‍.
ജര്‍മ്മനിയിലെ ഒസ്രാബുക്ക് നിര്‍മ്മാണകേന്ദ്രത്തില്‍ ആയിരിക്കും അയേണ്‍ ഡോമിന് ആവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ ഫോക്സ് വാഗണ്‍ നിര്‍മ്മിയ്ക്കുക. ഇതോടെ കാര്‍ നിര്‍മ്മാണത്തില്‍ നിന്നും പ്രതിരോധനിര്‍മ്മാണ മേഖലയിലേക്ക് തിരിയുകയാണ് ഫോക്സ് വാഗണ്‍. ഇതിനായി ഇസ്രയേലിന്റെ റഫാല്‍ അഡ്വാന്‍സ് സിസ്റ്റവുമായി ചര്‍ച്ചകള്‍ നടന്നുവരുന്നു.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ള ഹ്രസ്വ-ദൂര റോക്കറ്റുകളെയും പീരങ്കി ഷെല്ലുകളെയും തടയുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഏറ്റവും അറിയപ്പെടുന്ന ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമാണ് അയൺ ഡോം.
ഭീഷണികൾ കണ്ടെത്താൻ ഇതിലെ റഡാർ ഉപയോഗിക്കുന്നു, ശത്രുവിന്റെ ഡ്രോണോ മിസൈലോ അപകടകരമായ പാതയിലാണെങ്കിൽ മാത്രം അതിനെ തകര്‍ക്കാന്‍ തമിർ ഇന്റര്‍സെപ്റ്ററുകൾ പ്രയോഗിക്കുന്നു, 90 ശതമാനത്തിലധികം ഈ ആക്രമണം വിജയിക്കാറുണ്ട്.
പക്ഷെ ഹ്രസ്വദൂര മിസൈലുകളും റോക്കറ്റുകളും പീരങ്കിഷെല്ലാക്രമണവും ഫലപ്രദമായി തകര്‍ക്കാന്‍ അയേണ്‍ ഡോമിന് സാധിക്കും.70 കിലോമീറ്റര്‍ ദൂരത്തിലുള്ള ആക്രമണങ്ങളെ 100 ശതമാനവും ഇല്ലാതാക്കാന്‍ അയേണ്‍ ഡോമിന് സാധിക്കും.
















