പത്തനംതിട്ട:കെഎസ്ആര്‍ടിസി ബസ് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന് കസ്റ്റഡിയില്‍. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ശബരിമല ഡ്യൂട്ടിക്ക് പോകാനെത്തിയ പൊലീസുകാരനാണ് പരാക്രമം കാട്ടിയത്.
അടൂര്‍ എആര്‍ ക്യാമ്പിലെ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്.ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും ബസ് എടുക്കാന്‍ വൈകിയിട്ടില്ലെന്നുമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത്. ബസില്‍ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു
ബസ് പുറപ്പെടാന്‍ സമയമാകുന്നതിനാല്‍ ജീവനക്കാര്‍ ബസിലേക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളു. അതിനിടെ ബസിലിരുന്ന പൊലീസുകാരന് ഡ്രൈവറുടെ സീറ്റിലെത്തി വാഹനം ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു.















