കോഴിക്കോട് : മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍ . യുഡിഎഫിന്റെ കോഴിക്കോട്ടെ മഹാറാലിയില്‍ വച്ചാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ആര്‍ജെഡിയിലെ പിളര്‍പ്പിനോടനുബന്ധിച്ചാണ് കിഷന്‍ ചന്ദിന്റെ ഈ പുതിയ നീക്കം. മുന്നണി അവഗണിച്ചിട്ടും എല്‍ഡിഎഫ് വിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിഷന്‍ ചന്ദിന്റെ നേതൃത്വത്തിലുള്ള സംഘം ആര്‍ജെഡി വിട്ടത്
മഹാറാലിയില്‍ ശബരിമല സ്വര്‍ണക്കൊള്ളയും ആരോഗ്യമേഖലയിലെ വീഴ്ചകളും ഉയര്‍ത്തിക്കാട്ടി. രാഹുല്‍ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മഹാറാലിയില്‍ പങ്കെടുത്തത്.
















