ന്യൂദൽഹി: നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ന്യൂദൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ അനുപ് ബസുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് അവരിപ്പോൾ.
ചികിത്സയ്‌ക്കിടെ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ അമ്മയോടൊപ്പം തന്നെയുണ്ട്. അതേ സമയം സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
ജനുവരിയിലും മുൻ കോൺഗ്രസ് അധ്യക്ഷയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപിന്റെ അഭിപ്രായത്തിൽ അവർക്ക് ശ്വസന അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. തണുത്ത കാലാവസ്ഥയും പരിസ്ഥിതി മലിനീകരണവും കാരണം അവരുടെ ശ്വാസകോശ സംബന്ധിയായ ആസ്ത്മ അല്പം വഷളായതായിട്ടാണ് മെഡിക്കൽ വിലയിരുത്തലിൽ കണ്ടെത്തിയത്
















