കൊച്ചി : റിപ്പോര്‍ട്ടര്‍ ടിവിയുടേത് തട്ടിക്കൂട്ട് ലൈസന്‍സാണെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു.ഉടമകളായ ആന്റോ സഹോദരന്മാര്‍ക്ക് ദേശീയ സുരക്ഷ അനുമതി ലഭിച്ചില്ല. ഒരു പാസ്‌പോര്‍ട്ട് വേണണമെങ്കില്‍ പൊലീസ് ക്ലിയറന്‍സ് വേണം. ഇവിടെ ഒരു ചാനല്‍ തന്നെ ബ്രോഡ്കാസറ്റ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചെന്നത് ദൂരുഹമാണെന്ന് സാബു എം ജേക്കബ് പറഞ്ഞു
മുട്ടില്‍ മരംമുറി കേസിലെ പ്രതികളാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമകളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇന്ന് പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ വെള്ളപൂശിയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡോ ഏഷ്യന്‍ കമ്പനിയുടെ ഡയറക്ടര്‍മാരായ നികേഷിന്റെയും റാണിയുടെയും പേരിലാണ് ലൈസന്‍സ്. എന്നാല്‍ ആന്റോ അഗസ്റ്റിന്‍ പറയുന്നത് അവര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാങ്ങിയെന്നാണ്. 2022 വരെ ലൈസന്‍സ് ലീസിനെടുത്ത് നടത്താമായിരുന്നു. എന്നാല്‍ 2023 ല്‍ ആ നിയമം മാറി.എന്നിട്ടും ഇവര്‍ എങ്ങനെ ചാനല്‍ നടത്തുന്നുവെന്ന് സാബു എം ജേക്കബ് ചോദിച്ചു.
പരാതി പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നികേഷിന്റെയും റാണിയുടെയും സുരക്ഷ ക്ലിയറന്‍സ് റദ്ദാക്കി.എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവി അനധികൃതമായി പ്രവര്‍ത്തിച്ചതില്‍ അന്വേഷണം വേണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടു. പണത്തിന്റെ സ്രോതസും അന്വേഷിക്കണം. മെസി വരുമെന്ന് പറഞ്ഞു പണം തട്ടാന്‍ ശ്രമിച്ചതിലും അന്വേഷണം വേണമെന്ന് അദേഹം ആവശ്യപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ ആള്‍ എങ്ങനെയാണ് ചാനല്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് സാബു എം ജേക്കബ് ചോദിച്ചു. ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സും ദേശീയ സുരക്ഷ ലൈസന്‍സുമില്ലാത്ത ചാനലാണ് റിപ്പോര്‍ട്ടര്‍ ചാനലെന്ന് സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി.
















