പാലക്കാട് : കേരള വിഷന്‍ കണക്ഷന്‍ എടുത്തിട്ടുളളവര്‍ ടി വി ഓണ്‍ ആക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ മുഖം ഉളള ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യം ദൃശ്യമാകുന്നതില്‍ പരാതി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറിക്കുമാണ് പരാതി എത്തിയത്.
ടെലിവിഷന്‍ പരിപാടിയുടെയോ പരസ്യത്തിന്റെയോ ഭാഗമായല്ല ഇത് ദൃശ്യമാകുന്നത്. ടി വി ഓണ്‍ ആയി വരുമ്പോള്‍ തന്നെ ഇത് ദൃശ്യമാകുന്നു. ഈ പരസ്യം ഒഴിവാക്കാന്‍ മാര്‍ഗവുമില്ല.ഉപഭോക്താവിനെ ബലമായി തെരഞ്ഞെടുപ്പ് പരസ്യം കാണിക്കുന്ന സ്ഥിതിയാണ്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ഉളളപ്പോള്‍ ഇത്തരത്തില്‍ നിര്‍ബന്ധിച്ച് പരസ്യം കാണിക്കുന്ന രീതി ഉത്കണ്ഠ ഉളവാക്കുന്നു എന്നാണ് പരാതിയിലുളളത്. തെളിവായി ടി വിയില്‍ പ്രചാരണ പരസ്യം ദൃശ്യമാകുന്ന ഫോട്ടോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ തത്വങ്ങള്‍ക്കും ഉപഭോക്തൃ സംരക്ഷണ നിയമം 2019 നും വിരുദ്ധമായാണ് ഈ പ്രചാരണ രീതിയെന്ന് പരാതിയില്‍ പറയുന്നു.മാതൃകാ പെരുമാറ്റ ചട്ടങ്ങള്‍ക്കും സ്വതന്ത്രവും നീതി പൂര്‍വുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനും എതിരാണ് ഈ രീതി.
ഈ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളെ നിര്‍ബന്ധിച്ച് ഇങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം കാണിക്കുന്നതിന്റെ നിയമസാധുത പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
















