ബംഗളൂരു: ഐപിഎല്‍ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീം ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം. 16,706 കോടി രൂപയ്‌ക്കാണ് ടീമിനെ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കിയത്.കരാര്‍ പ്രകാരം ആര്‍സിബി പുരുഷ, വനിതാ ടീമുകള്‍ ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിനു സ്വന്തമാകും.
ബോള്‍ട്ട് വെഞ്ച്വേഴ്‌സ് (ബോള്‍ട്ട്), ബ്ലാക്ക്‌സ്റ്റോണിന്റെ പെര്‍പെച്വല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജി (ബിഎക്സ്പിഇ, ബ്ലാക്ക്‌സ്റ്റോണ്‍) എന്നിവയാണ് ബിര്‍ളയ്‌ക്ക് പുറമെ കണ്‍സോര്‍ഷ്യത്തിലെ മറ്റ് കമ്പനികള്‍. യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിനായിരുന്നു ടീമിന്റെ 100 ശതമാനം ഓഹരികളും.
രാജസ്ഥാന്‍ റോയല്‍സ് ടീമിനെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏകദേശം 15,300 കോടി രൂപയ്‌ക്ക് (1.63 ബില്ല്യണ്‍) വാങ്ങി എന്നാണ് വിവരം.എമര്‍ജിംഗ് മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ നിന്നാണ് കല്‍ സോമാനി ടീമിനെ സ്വന്തമാക്കിയത്.
ഡെട്രോയിറ്റിയിലെ പ്രസിദ്ധ ഗോള്‍ഫ് ടീമായ സിറ്റി ഗോള്‍ഫ് ക്ലബിന്റെ സഹ ഉടമയാണ് കല്‍ സോമാനി.
















