തിരുവനന്തപുരം : നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി യുവരാജ് ഗോകുലിനെതിരെ പരാതിയുമായി ഇടതുപക്ഷം . യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. എന്നാൽ തന്റെ പേരിനെ പോലും ഇടതുപക്ഷം ഭയപ്പെടുന്നുവെന്നും , കഴിഞ്ഞ 18 വര്‍ഷമായി യുവരാജ് ഗോകുല്‍ എന്ന പേരിലാണ് താൻ അറിയപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ പേരിനെ വരെ പേടി….
എന്നെ കഴിഞ്ഞ 18 വര്‍ഷമായി യുവരാജ് ഗോകുല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്….
എല്ലാ ചാനല്‍ ഡിബേറ്റുകളിലും വാര്‍ത്താ മാധ്യമങ്ങളിലും അങ്ങനെ തന്നെയാണ് അറിയപ്പെടുന്നത്….
സോഷ്യല്‍ മീഡിയയിലെ ലക്ഷത്തില്‍ പരം ഫോളോവേഴ്സ് ഉള്ള പ്രൊഫൈലും ആ പേരില്‍ തന്നെ….
എത്രയോ ഇന്‍റര്‍വ്യൂകളില്‍ അതിന്റെ കാര്യകാരണങ്ങളും വിശദീകരിച്ചിട്ടുണ്ട്….
പക്ഷേ ഞാന്‍ അറിയപ്പെടുന്ന പേരില്‍ മത്സരിക്കൂന്നതിന് എതിരെ പരാതി നല്‍കിയിരിക്കുകയാണ് ഇടത്പക്ഷം….
എന്ത്തരം ജനാധിപത്യ ബോധം ആണ് ഇതെന്നറിയില്ല….
ആരോഗ്യപരമായി മത്സരിച്ച് ജയിക്കാന്‍ ശ്രമിക്കൂ സഖാക്കളേ….‘ എന്നാണ് യുവരാജിന്റെ പോസ്റ്റ്.
















