ആലപ്പുഴ: വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. ചമ്പക്കുളത്ത് ആണ് സംഭവം.തകഴി ചെറയകം സ്വദേശി കെ. അഭിലാഷ് (40) നെ ആണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 21-ന് അര്‍ജന്റിനയില്‍ നിന്നുള്ള 15 അംഗ വിനോദ സഞ്ചാര സംഘം ചമ്പക്കുളത്തെ റിസോര്‍ട്ടില്‍ താമസിക്കാനെത്തി. ഇവര്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ പോയ തക്കത്തിന് സിസിടിവി ക്യാമറകള്‍ ബോധപൂര്‍വം ഓഫ് ചെയ്ത ശേഷമാണ് അഭിലാഷ് മുറിയില്‍ കടന്ന് പണം അപഹരിച്ചത്.
വിദേശ വനിതയുടെ ബാഗില്‍ നിന്ന് 1600 ഡോളറാണ് ഇയാള്‍ കവര്‍ന്നത്.പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടന്‍ വിനോദ സഞ്ചാരികള്‍ നെടുമുടി സ്റ്റേഷനില്‍ പരാതി നല്‍കി.മുഴുവന്‍ ജീവനക്കാരെയും ചോദ്യം ചെയ്തതില്‍ അഭിലാഷിന്റെ മൊഴികളിലെ വൈരുധ്യം പൊലീസിന് സംശയമുണ്ടാക്കി.തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
മോഷ്ടിച്ച ശേഷം ഒളിപ്പിച്ചിരുന്ന പണം പൊലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















