കൊച്ചി : മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് 11 വര്‍ഷത്തിനുശേഷം ജയില്‍ മോചിതനായി. ഉദുമല്‍പ്പേട്ട് കോടതിയില്‍ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് മോചനം.
തന്റെ പുസ്തകത്തിന് അനുമതി നല്‍കാതിരുന്ന ഇടതുപക്ഷത്തിന് നന്ദിയെന്ന് രൂപേഷ് പ്രതികരിച്ചു. പുസ്തകത്തിന് അനുമതി നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ താന്‍ ഇത് യഥാര്‍ത്ഥ ഇടതുപക്ഷമാണെന്ന് കരുതിയേനെയെന്നും രൂപേഷ് പരിഹസിച്ചു.
ആ പുസ്തകത്തില്‍ പിണറായി വിജയനെ നല്ലൊരു കഥാപാത്രമായി ആണ് ചിത്രീകരിച്ചിട്ടുളളത്.എം എ ബേബിക്കോ ബിനോയ് വിശ്വത്തിനോ ഈ പുസ്തകം പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടാകാമെന്ന് രൂപേഷ് പറഞ്ഞു.എന്നാല്‍ ഭരണസംവിധാനം മറ്റൊന്നാണ്.ദളിത് ചിന്തകന്‍ എന്ന് അവകാശപ്പെടുന്ന സണ്ണി കപിക്കാടിനെയും രൂപേഷ് വിമര്‍ശിച്ചു.ധൈഷണിക തലത്തില്‍ നില്‍ക്കുന്ന സണ്ണിയെ പോലുള്ളവര്‍ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ ജീര്‍ണതയിലേക്ക് പോകാന്‍ ശ്രമിക്കരുതായിരുന്നു.നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ സണ്ണി കപിക്കാട് തയാറെടുത്തെങ്കിലും അവസാനം സീറ്റ് കിട്ടാതിരുന്നതിനെയാണ് രൂപേഷ് സൂചിപ്പിച്ചത്.
രൂപേഷിന്റെ ഭാര്യ ഷൈന നേരത്തേ ജയില്‍ മോചിതയായിരുന്നു.
















