കോന്നി: മുഖ്യമന്ത്രിയുടെ കോന്നി പ്രസംഗത്തിനിടെ ഒരു ചോദ്യമുണ്ട് എന്ന് ശബ്ദമുയർത്തിയത് സിപിഎം പ്രവർത്തകൻ കൂടിയായ ദാസ്.പി.ജോർജ്ജ്. ഇയാൾ സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതയിൽ ഉത്കണ്ഠപ്പെട്ടാണ് ചോദ്യം ചോദിക്കാൻ ശ്രമിച്ചത്. ഇയാളോടാണ് ‘അതങ്ങ് വീട്ടിൽപോയി ചോദിച്ചാൽ മതി’ എന്ന് പറഞ്ഞത്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിലും 20000 കോടി രൂപയുടെ വികസനം നടത്തിയെന്നും കേന്ദ്ര സർക്കാർ പണം നൽകുന്നില്ലെന്നും മറ്റുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് ദാസ് ‘ഒരു ചോദ്യമുണ്ട്’ എന്ന് പ്രതികരിച്ചത്. എന്നാൽ ചോദ്യം അവസാനിക്കും മുമ്പേ പിണറായി വിജയന്റെ മറുപടി വരികയായിരുന്നു.
‘വീട്ടിൽപോയി ചോദിച്ചാൽ മതി’ എന്ന മറുപടിക്ക് അർത്ഥം ‘വീട്ടിലരിക്കുന്നവരെ’ പറയുകഎന്നാണ്.
സിപിഎം പ്രവർത്തകൻകൂടിയായ ദാസ്.പി.ജോർജ്ജ് മുഖ്യമന്ത്രിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണിപ്പോൾ. സംസ്ഥാനത്തിന്റെ പിടിപ്പുകേടു മറയ്‌ക്കാൻ കേന്ദ്ര സർക്കാർ പണം നൽകാതെ ഞെക്കിക്കൊല്ലുന്നുവെന്നും മറ്റുമുള്ള പ്രചാരണങ്ങൾ സാധാരണക്കാരിൽ ഉണ്ടാക്കുന്ന ഉത്കണ്ഠയാണ് ചോദ്യത്തിന് കാരണമായത്.
















