തിരുവനന്തപുരം: നേമത്തെ സ്ഥാനാർത്ഥിക്ക് പേടി അഘോരികളെ കണ്ടിട്ട് അല്ല, മറ്റു കാരണങ്ങളാലാണെന്ന് നേമത്തെ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ഡോ. രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടിയുടെ പേടിക്ക് മറ്റുകാരണങ്ങളുണ്ടാകാം. അത് അഘോരികളെ കണ്ടിട്ടില്ല, പേടിയുടെ കാരണം ഇവിടെ പറയുന്നില്ല എന്ന് വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി ഡോ.രാജീവ് പറഞ്ഞു.
അഘോരി സംന്യാസികളെ ക്ഷണിച്ചു വരുത്തിയതല്ല, അവർ കന്യാകുമാരിയിലേക്കുള്ള യത്രയ്‌ക്കിടെ നേമത്തുവെച്ച് ആരാണ് ബിജെപി സ്ഥാനാർത്ഥിയെന്ന് അന്വേഷിച്ചു വന്നപ്പോൾ കണ്ടതാണെന്ന് രാജീവ് വിശദീകരിച്ചു. അവർ വന്നു, കണ്ടു, സംസാരിച്ചു, വണ്ടിയിൽ പെട്രോൾ അടിക്കാൻ പണം ചോദിച്ചു, അതുകൊടുത്തു, രാജീവ് പറഞ്ഞു.
















