Cricket

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജയ്‌പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നും പരിക്ക് കാരണം വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് താരം സാം കറന് പകരക്കാരനായി ദസൂന്‍ ഷനക കളിക്കും. ശ്രീലങ്കയില്‍ നിന്നുള്ള ദസൂന്‍ ഷനക രണ്ട് കോടി രൂപയ്‌ക്കാണ് പുതിയ ടീമിനൊപ്പം ചേര്‍ന്നിരി്കുന്നത്. കറന് സീസണ്‍ മൊത്തത്തില്‍ നഷ്ടമായേക്കുമെന്നാണ് അറിയുന്നത്. ശ്രീലങ്കയ്‌ക്കായി 71 ഏകദിനങ്ങളും 131 ട്വന്റി20യും കളിച്ചിട്ടുള്ള താരമാണ് ദസൂന്‍ ഷനക. ഐപിഎല്ലില്‍ ഇതുവരെ പല ടീമുകളിലെയും പ്രധാന താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. അതിനെ അതിജീവിക്കാനുള്ള ഒരുക്കങ്ങളിലാണ് ഫ്രാഞ്ചൈസികള്‍.