കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായ് ഈസ്റ്റ് ബംഗാള്‍. മുഹമ്മദന്‍ എസ് സിക്കെതിരായ മത്സരത്തില്‍ 7-0നായിരുന്നു ഈസ്റ്റ് ബംഗാള്‍ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ 3-0ന് മുന്നിട്ടു നിന്ന ഈസ്റ്റ് ബംഗാള്‍ രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ കൂടി നേടി.
അന്‍വര്‍ അലിയും യൂസഫ് എസ്സെജാറിയും ഇരട്ട ഗോളുകള്‍ നേടി. ഇവരെ കൂടാതെ സൗള്‍ ക്രെസ്‌പോ, വിഷ്ണു പി.വി. നന്ദകുമാര്‍ ശേകര്‍ എന്നിവരാണ് ഗോള്‍ നേടിയ മറ്റ് താരങ്ങള്‍.
ആറാം മിനിറ്റില്‍ അന്‍വര്‍ അലിയാണ് മത്സരത്തിന് ഗോള്‍ അടിക്കാന്‍ തുടങ്ങിയത്. പിന്നീട് 14-ാം മിനിറ്റില്‍ യൂസഫ് എസെജാറി ഗോള്‍ നേടി. കളിക്ക് 38 മിനിറ്റായപ്പോള്‍ ലഭിച്ച പെനാല്‍റ്റി ക്രെസ്‌പോ ഗംഭീര ഗോളാക്കി ഫിനിഷ് ചെയ്തു.
രണ്ടാം പകുതിയില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് യൂസഫ് തന്റെ ഗോള്‍ സംഭാവന ഇരട്ടിയാക്കി. പിന്നീട് 75-ാം മിനിറ്റില്‍ വിഷ്ണു ഗോള്‍ നേടി. 79-ാം മിനിറ്റില്‍ അന്‍വര്‍ വീണ്ടും സ്‌കോര്‍ ചെയ്തു. ഒടുവില്‍ സ്‌റ്റോപ്പേജ് സമയത്ത് നന്ദകുമാര്‍ ശേഖറും ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടി.
















