പെരുമ്പാവൂർ : യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ. വേങ്ങൂർ നെടുങ്ങപ്ര കന്നപ്പിള്ളി സാജു (49) വിനെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. 19 ന് രാത്രി എട്ടരയോടെയാണ് സംഭവം.
കുറുപ്പംപടി, ആലുവ സ്റ്റേഷനുകളിൽ കേസുകളിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. ഇൻസ്പെക്ടർ വി രാജേഷ് കുമാർ, എസ്.ഐമാരായ ചിത്തു ജി, ഇബ്രാഹിം കുട്ടി, സീനിയർ സി പി ഒ മാരായ റഷീദ്, ഇർഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
















