തൃശൂർ: ക്ഷേത്രനഗരിയായ ഗുരുവായൂരിന്റെ പേരില്‍ അറിയപ്പെടുന്ന ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി നിയമസഭാ പ്രതിനിധിയായി ഹൈന്ദവസമുദായത്തില്‍ നിന്നും ഒരാള്‍ ഉണ്ടായില്ലെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ വിറളി പിടിച്ച് കേസുകളുമായി നീങ്ങുകയാണ് സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഇക്കാര്യത്തില്‍ ഗുരുവായൂര്‍ പൊലീസ് കേസെടുത്തെങ്കിലും തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് തിരിച്ചടിക്കുകയാണ് അഭിഭാഷകന് കൂടിയായ ബി. ഗോപാലകൃഷ്ണന്.
താൻ നടത്തിയ പരാമർശങ്ങളിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് തിങ്കളാഴ്ച ഗോപാലകൃഷ്ണന് വ്യക്തമാക്കിയത്. മുസ്ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണ് എന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
“ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി.ഡി.സതീശനും കോൺഗ്രസും മതേതരവാദികളാണെങ്കിൽ താനും മതേതരവാദിയാണ്. പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എൽഡിഎഫ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണ്” – ബി. ഗോപാലകൃഷ്ണന് അല്പം പരിഹാസരൂപേണ പറഞ്ഞു.
“ഇന്ത്യൻ ഭരണഘടനയ്ക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി വി.ഡി.സതീശന് എന്ത് ഡീലാണുള്ളതെന്നു വെളിപ്പെടുത്തണം. എൻഡിഎഫിനും പോപ്പുലർ ഫ്രണ്ടിനും കേരളത്തിൽ പ്രവർത്തിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതു പിണറായി വിജയനാണ്”- ഗോപാലകൃഷ്ണൻ ആരോപിച്ചു.
















