കോട്ടയം: ആറ് പതിറ്റാണ്ടിലേറെ സിപിഐ അംഗമായിരുന്ന റിട്ടയേഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബിജെപിയില്‍ ചേര്‍ന്നതിലുളള വിരോധത്തില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ചെന്ന് പരാതി. കെ ഒ രമകാന്തനെയും ഭാര്യ സി ആര്‍ രാജമ്മയെയും സിപിഐ കൊതവറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി സിജു ചാണയിലും മകന്‍ ജിത്തുവും മകന്റെ ഭാര്യയും വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
രമാകാന്തന്‍ സിപിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് . സിജു ചാണയിലും സംഘവും വീട്ടിലെത്തിയപ്പോള്‍ പരിചയക്കാരായതിനാല്‍ കുടുംബത്തിന് അസ്വഭാവികത തോന്നിയില്ല. എന്നാല്‍ അടുത്തെത്തിയതും കല്ലെടുത്ത് ജനല്‍ എറിഞ്ഞുടച്ചു. നീ പുലയനല്ലേടാ, നിന്നെ പോലുളളവര്‍ പാര്‍ടി വിട്ടാല്‍ ഞങ്ങള്‍ക്കൊന്നും സംഭവിക്കാനില്ലെന്ന് ആക്രോശിച്ച് മുഖത്തും തലയിലും അടിച്ചു. പിടിച്ച് മാറ്റാനെത്തിയ 66കാരി രാജമ്മയെയും മര്‍ദിച്ചെന്ന് രമകാന്തന്റെ മകന്‍ രതീഷ് പറഞ്ഞു.
CPI
















